വഴുതനങ്ങയുടെ ഗുണങ്ങള്‍ അറിയുമോ?

രേണുക വേണു

ബുധന്‍, 5 മാര്‍ച്ച് 2025 (13:00 IST)
ചവര്‍പ്പുണ്ടെന്ന് കരുതി വഴുതനങ്ങ കഴിക്കാന്‍ മടിയുള്ളവരാണോ നിങ്ങള്‍? വഴുതനങ്ങ ആരോഗ്യത്തിനു ഏറെ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന പച്ചക്കറിയാണ്. ആന്റി ഓക്സിഡന്റ്സ് ധാരാളം അടങ്ങിയ പച്ചക്കറിയാണ് വഴുതനങ്ങ. ഫൈബര്‍ ധാരാളം അടങ്ങിയ വഴുതനങ്ങ ദഹനത്തിനു നല്ലതാണ്. മലബന്ധം ഒഴിവാക്കാന്‍ വഴുതനങ്ങ നല്ലതാണ്. 
 
സോഡിയത്തിന്റെ അളവ് വഴുതനങ്ങയില്‍ കുറവാണ്. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം, വൃക്ക പ്രശ്നങ്ങള്‍ എന്നിവ ഉള്ളവര്‍ക്കും വഴുതനങ്ങ കഴിക്കാം. വിറ്റാമിന്‍ എ, ഇ, കെ എന്നിവ വഴുതനങ്ങളില്‍ അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും വഴുതനങ്ങ നല്ലതാണ്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Sharmila Kingsly (@happietrio)

അതേസമയം വഴുതനങ്ങ കറിവെച്ച് കഴിക്കാന്‍ താല്‍പര്യമില്ലാത്തവര്‍ക്ക് ഫ്രൈ ചെയ്യാവുന്നതാണ്. കൂടുതല്‍ രുചികരമായിരിക്കും ഇത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍