വെളിപാടിന്‍റെ പുസ്തകം സൂപ്പര്‍ഹിറ്റ്, 6 ദിവസം കൊണ്ട് 11.5 കോടി കളക്ഷന്‍

Webdunia
ബുധന്‍, 6 സെപ്‌റ്റംബര്‍ 2017 (15:19 IST)
ഓണച്ചിത്രങ്ങളില്‍ കളക്ഷനില്‍ ഒന്നാമന്‍ മോഹന്‍ലാല്‍ ചിത്രമായ വെളിപാടിന്‍റെ പുസ്തകം തന്നെ. ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ കാമ്പസ് ത്രില്ലര്‍ ആദ്യത്തെ ആറുദിവസം കൊണ്ട് സ്വന്തമാക്കിയത് പതിനൊന്നരക്കോടി രൂപ.
 
താരതമ്യേന ചെറിയ ബജറ്റില്‍ പൂര്‍ത്തിയായ സിനിമ നിലവിലത്തെ സാഹചര്യത്തില്‍ വമ്പന്‍ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂരാണ് ചിത്രത്തിന്‍റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
 
കൃത്യമായി പറഞ്ഞാല്‍ ആറുദിവസങ്ങള്‍ കൊണ്ട് 114865829 രൂപയാണ് വെളിപാടിന്‍റെ പുസ്തകം സ്വന്തമാക്കിയിരിക്കുന്നത്. സമ്മിശ്ര അഭിപ്രായം സ്വന്തമാക്കിയ സിനിമ പക്ഷേ ബോക്സോഫീസില്‍ നടത്തിയ മിന്നുന്ന പ്രകടനം മോഹന്‍ലാല്‍ ആരാധകര്‍ക്ക് ആശ്വാസമായിട്ടുണ്ട്.
 
അതേസമയം, വെളിപാടിന്‍റെ പുസ്തകത്തിനൊപ്പം റിലീസ് ചെയ്ത മറ്റ് ഓണച്ചിത്രങ്ങളില്‍ പൃഥ്വിരാജിന്‍റെ ‘ആദം’ മാത്രമാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

Next Article