ഒരൊറ്റ ചിത്രം കൊണ്ട് മികച്ച സംവിധായകൻ എന്ന പട്ടികയിലേക്ക് ഉയർന്നവരാണ് അമൽ നീരദും ദിലീഷ് പോത്തനുമെല്ലാം. അവരുടെ പാതയിലൂടെ അല്ലെങ്കിലും വ്യത്യസ്തമായ വഴികളിലൂടെ സഞ്ചരിച്ച് ആദ്യ ചിത്രത്തിലൂടെ തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉണ്ടാക്കിയെടുത്തയാളാണ് ഹനീഫ് അദേനി. മമ്മൂട്ടി ഡേവിഡ് നൈനാൻ ആയി അവതരിച്ചപ്പോൾ കടപുഴകി വീണത് പല റെക്കോർഡുകളും ആയിരുന്നു.
കേരള ബോക്സ് ഓഫീസിനെ വെറും 12 ദിവസം കൊണ്ട് പിടിച്ച് കുലുക്കിയ ഗ്രേറ്റ് ഫാദർ ഇനി യുഎഇയിലേക്ക്. ചിത്രം യുഎഇയില്‍ വമ്പന്‍ റിലീസിനൊരുങ്ങുകയാണ്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ചിത്രം ഏപ്രില്‍ 13ന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുമെന്നാണ് അറിയുന്നത്. കേരളത്തില്‍ മികച്ച പ്രതികരണം തുടരുന്ന ചിത്രത്തിന് യുഎഇ ബോക്‌സോഫീസില്‍ നിന്ന് മികച്ച പ്രതികരണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2016 അവസാനത്തോടെ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രമായ പുലിമുരുകന് യുഎഇ തിയേറ്ററുകളില്‍ നിന്ന് ഏറ്റവും മികച്ച പ്രതികരണമാണ് ലഭിച്ചത്. യുഎഇ തിയേറ്ററുകളില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മലയാള സിനിമയാണ് പുലിമുരുകന്‍. പുലിമുരുകനെ യുഎഇയിലും പൊട്ടിക്കാൻ തയ്യാറെടുക്കുകയാണ് ഗ്രേറ്റ് ഫാദർ.