ചിരിച്ചുചിരിച്ച് മരിക്കും, മമ്മൂട്ടിയുടെ പുതിയ ഡബിൾ റോൾ വിസ്മയം!

Webdunia
വെള്ളി, 28 ഏപ്രില്‍ 2017 (13:57 IST)
നാദിർഷാ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി കുള്ളനായി എത്തുന്നുവെന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോൾ ആയിരിക്കും കൈകാര്യം ചെയ്യുക എന്നാണ് പുതിയ റിപ്പോർട്ടുകൾ. കുള്ളൻ വേഷത്തോടൊപ്പം സ്റ്റൈലിഷ് കഥാപാത്രമായും മമ്മൂട്ടി ചിത്രത്തിൽ എത്തുമത്രേ. 
 
അമർ അക്ബർ അന്തോണി എന്ന ആദ്യ സിനിമയിലൂടെ തന്നെ മലയാളികൾ നെഞ്ചോട് ചേർത്ത സംവിധായകനാണ് നാദിർഷാ. പ്രേക്ഷകരുടെ പൾസ് അനുസരിച്ച് സിനിമ ചെയ്യാൻ കഴിയുന്ന സംവിധായകൻ എന്ന് ആരാധകരെകൊണ്ട് പറയിച്ച നാദിർഷ അത് അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയിലൂടെ ഊട്ടിയുറപ്പിക്കുകയായിരുന്നു.
 
മൂന്നാമതയായി നാദിർഷ തിരഞ്ഞെടുക്കുന്നതാരെയായിരിക്കും എന്നൊരു ചർച്ച എല്ലാവർക്കിടയിലും ഉണ്ടായിരുന്നു. ഒടുവിൽ മമ്മൂട്ടിയ്ക്കാണ് നറുക്ക് വീണത്. മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് തിരക്കഥ എഴുതുന്നത് ബെന്നി പി നായരമ്പലാണ്. ഹാസ്യമാണോ ത്രില്ലറാണോ അടുത്തതെന്നാണ് ആരാധകരുടെ ചോദ്യം.
Next Article