ഒടിടിയിലും മോൺസ്റ്റർ! കെജിഎഫ് 2 ആമസോൺ സ്വന്തമാക്കിയത് റെക്കോർഡ് തുകയ്‌ക്ക്

Webdunia
ബുധന്‍, 4 മെയ് 2022 (18:49 IST)
യാഷ് നായകനായ കെജിഎഫ് 2 ഇന്ത്യൻ സിനിമയെ തന്നെ ഞെട്ടിച്ചുകൊണ്ട് 1000 കോടിയും കടന്ന് കളക്ഷൻ സ്വന്തമാക്കുകയാണ്. ഈദ് റിലീസായി പുതിയ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടും ബോക്‌സ്ഓഫീസിൽ മികച്ച പ്രകടനമാണ് റോക്കിബായ് നടത്തുന്നത്. ഇപ്പോഴിതാ ഒടിടിയിൽ റെക്കോർഡ് കുറിച്ചിരിക്കുകയാണ് കെജിഎഫ് 2.
 
ആമസോൺ പ്രൈം വീഡിയോ ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ്  320 കോടി രൂപയ്‍ക്കാണ് വാങ്ങിയത് എന്നാണ് റിപ്പോര്‍ട്ട്.  ആമസോണ്‍ പ്രൈം വീഡിയോയില്‍ ചിത്രം വൈകാതെ സ്‍ട്രീമിംഗ് തുടങ്ങും. 'കെജിഎഫ് ചാപ്റ്റര്‍ 2' ഐമാക്സ് ഫോര്‍മാറ്റിലും റിലീസ് ചെയ്‍തിരുന്നു. ഒരു കന്നഡ ചിത്രത്തിന്‍റെ ആദ്യ ഐമാക്സ് റിലീസ് ആയിരുന്നു ഇത്. സാധാരണ ഫോർമാറ്റിലെ ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവസം മുൻപായിരുന്നു ചിത്രത്തിന്റെ ഐ‌മാക്‌സ് പതിപ്പ് പുറത്തിറങ്ങിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article