ശാലിന്‍ സോയ ബാലതാരമായാണ് സിനിമയില്‍ എത്തിയത്.സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടി സംവിധായക കൂടിയാണ്. കണ്ണകി എന്ന തമിഴ് ചിത്രത്തില്‍ ശാലിന്‍ മികച്ച പ്രകടനം കാഴ്ചവച്ച താരം നല്ല അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണ്. അതിനിടെയാണ് നടിയുടെ പ്രണയ വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ടത്.ശാലിന്‍ സോയയുമായി തമിഴ് യൂട്യൂബര്‍ ടിടിഎഫ് വാസന്‍ പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം സ്ഥിരീകരിച്ചതുമാണ്. ദിവസങ്ങള്‍ക്കു മുമ്പ് യൂട്യൂബ് വീഡിയോയിലൂടെയാണ് വാസന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.ശാലിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയ പേജുകളിലും പങ്കുവെച്ചിട്ടുണ്ട്.