ഈ ഉത്സവകാലത്ത് ചതുരം തീയേറ്ററുകളില്‍.., സന്തോഷം പങ്കുവെച്ച് സംവിധായകന്‍ സിദ്ധാര്‍ത്ഥ് ഭരതന്‍

കെ ആര്‍ അനൂപ്

ശനി, 20 ഓഗസ്റ്റ് 2022 (14:46 IST)
റോഷന്‍ മാത്യുവും സ്വാസികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന പുതിയ സിനിമയാണ് ചതുരം. സിദ്ധാര്‍ത്ഥ ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ Teaser ഈയടുത്താണ് പുറത്തിറങ്ങിയത്.
സെപ്റ്റംബര്‍ 16ന് പ്രദര്‍ശനത്തിന് എത്തുന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ സംവിധായകന്‍ പുറത്തിറക്കി. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sidharth Bharathan (@sidharthbharathan)

സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സിദ്ധാര്‍ത്ഥ് ഭരതനും വിനയ് തോമസും ചേര്‍ന്നാണ്.ഛായാഗ്രഹണം പ്രദീഷ് വര്‍മ്മ.സംഗീതം പ്രശാന്ത് പിള്ള.ഗ്രീന്‍വിച്ച് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷന്റെയും ബാനറില്‍ വിനിത അജിത്തും ജോര്‍ജ്ജ് സാന്‍ഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാര്‍ത്ഥ് ഭരതനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍