സാവിത്രിതമ്പുരാട്ടിയായി ദീപ്‌തി സതി! പത്തൊൻപതാം നൂറ്റാണ്ടിന്റെ നാലാമത്തെ ക്യാരക്‌ടർ പോസ്റ്ററുമായി വിനയൻ

Webdunia
ഞായര്‍, 5 സെപ്‌റ്റംബര്‍ 2021 (17:11 IST)
വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. ദീപ്തി സതിയുടെ സാവിത്രി തമ്പുരാട്ടിയെ പരിചയപ്പെടുത്തിയായിരുന്നു സംവിധായകന്‍ പുതിയ പോസ്റ്റർ പങ്കുവെച്ചത്. 
 
സുരേഷ് കൃഷ്ണ, അനൂപ് മേനോന്‍, സുദേവ് നായര്‍ ഇവരുടെ ക്യാരക്ടര്‍ പോസ്റ്ററുകളായിരുന്നു നേരത്തെ പുറത്തുവിട്ടത്.ശ്രീ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിൽ അമ്പതിലധികം താരങ്ങൾ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
 
"പത്തൊൻപതാം നൂറ്റാണ്ടി"ൻെറ നാലാമതു character poster ഇന്നു റിലീസു ചെയ്യുകയാണ്...
ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന വളരെ ബ്രഹുത്തായ ഈ ചരിത്ര സിനിമയിൽ അൻപതിലധികം പ്രമുഖ നടീനടൻമാർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.. പ്രിയതാരം ദീപ്തി സതി അവതരിപ്പിക്കുന്ന വലിയ കോവിലകത്തെ സാവിത്രി തമ്പുരാട്ടിയെ ആണ് ഇന്നത്തെ poster ലൂടെ നിങ്ങൾക്കു പരിചയപ്പെടുത്തുന്നത്..
 
വിദ്യാസമ്പന്നയും സുന്ദരിയുമായിരുന്ന സാവിത്രി തമ്പുരാട്ടി രാജ സദസ്സിൽ പോലും നൃത്തം അവതരിപ്പിക്കുന്ന നല്ലൊരു നർത്തകിയും കൂടി ആയിരുന്നു.. ആ കാലഘട്ടത്തിൽ തിരുവിതാംകുറിലെ താണജാതിക്കാർ അയിത്തത്തിൻെറ പേരിൽ അനുഭവിക്കുന്ന യാതനകൾ നേരിൽ കണ്ട സാവിത്രിയുടെ മനസ്സ് വല്ലാതെ ആകുലപ്പെട്ടു..
 
അതേ സമയം തന്നെ തീണ്ടലിൻെറയും തൊടീലിൻെറയും പേരിൽ നടക്കുന്ന മനുഷ്യത്വം ഇല്ലാത്ത പ്രവർത്തികൾക്കെതിരെ ആറാട്ടു പുഴയിൽ നിന്ന് ഒരാൾ ശക്തമായ എതിർപ്പ് ഉയർത്തിയിരുന്നു..
അധ:സ്ഥിതർക്കുവേണ്ടി മുഴങ്ങി കേട്ട ആ ശബ്ദം ആറാട്ടുപുഴ വേലായുധപ്പണിക്കരുടേതായിരുന്നു..
 
വേലായുധനെ നേരിൽകണ്ട് അഭിനന്ദിക്കുവാനും മനസ്സുകൊണ്ടു കൂടെ ഉണ്ടന്നു പറയുവാനും സാവിത്രി തമ്പുരാട്ടി ആഗ്രഹിച്ചു..
നന്നേ ചെറുപ്പമാണങ്കിലും മനക്കരുത്തുള്ള സ്ത്രീത്വവും, അശരണരോടു ദീനാനുകമ്പയുള്ള മനസ്സുമായി ജീവിച്ച സാവിത്രിക്കുട്ടിക്കു പക്ഷേ നേരിടേണ്ടി വന്നത് അഗ്നി പരീക്ഷകളായിരുന്നു.
ദീപ്തി സതി എന്ന അഭിനേത്രി പ്രതീക്ഷകൾക്കുമപ്പുറം ആ കഥാപാത്രത്തിനു ജീവൻ നൽകി

അനുബന്ധ വാര്‍ത്തകള്‍

Next Article