ലിയോ സിനിമയ്ക്കായി വിജയ് വാങ്ങുന്ന പ്രതിഫലം, മുന്നില്‍ രജനികാന്ത് തന്നെ

കെ ആര്‍ അനൂപ്

ബുധന്‍, 11 ഒക്‌ടോബര്‍ 2023 (15:02 IST)
ലിയോ റിലീസിന് ഒരുങ്ങുന്നു. വലിയ താരനിര അണിനിരക്കുന്ന ചിത്രം ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി വിജയ് വാങ്ങുന്നത് കരിയറിലെ ഉയര്‍ന്ന പ്രതിഫലം. നടന്‍ അജിത്തിനെയും വിക്രമിനെയും പ്രതിഫല കാര്യത്തില്‍ വിജയ് മറികടന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
 120 കോടിയാണ് വിജയ് പ്രതിഫലമായി വാങ്ങുന്നത്. ഇതിനുമുമ്പ് നടന്‍ വാങ്ങിയിരുന്നതിനെക്കാള്‍ ഉയര്‍ന്ന പ്രതിഫലമാണിത്. 300 കോടി ബജറ്റില്‍ ആണ് ലിയോ നിര്‍മ്മിച്ചിരിക്കുന്നത്. ജയിലര്‍ സിനിമയ്ക്കായി രജനികാന്തിന് ലഭിച്ച പ്രതിഫലം എത്രയാണെന്നോ ?
 
ജയിലര്‍ വന്‍ വിജയമായതിന് പിന്നാലെ 100 കോടിയുടെ ചെക്ക് രജനികാന്തിന് നിര്‍മ്മാതാക്കള്‍ നല്‍കിയിരുന്നു. മുമ്പ് തന്നെ നൂറുകോടിയുടെ ചെക്ക് വേറെയും രജനിക്ക് അവര്‍ നല്‍കിയിരുന്നു. ജയിലര്‍ സിനിമയ്ക്കായി മൊത്തം 200 കോടി പ്രതിഫലം രജനിക്ക് ലഭിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍.ദക്ഷിണേന്ത്യയില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടനാണ് രജനി.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍