വിജയ് നായകനായ ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴിൽ വമ്പൻ വിജയമായിരുന്നു. വിജയ് രണ്ട് ഗെറ്റപ്പിലെത്തിയ ചിത്രം ബോക്‌സ് ഓഫീസ് ഇളക്കി മറിക്കുകയും ഇൻഡസ്ട്രി ഹിറ്റാവുകയും ചെയ്തു. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിന്റെ ഭാഗമായിരുന്നു ലിയോ. എൽസിയുവിൽ ലിയോയുടെ തുടർന്നുള്ള യാത്ര കാണാൻ ആരാധകർ ആകാംഷയോടെ കാത്തിരിക്കുകയാണ്.
സിനിമയുടെ അണിയറ പ്രവർത്തകർ ഇൻകംടാക്‌സിന് നൽകിയ രേഖകളുടെ അടിസ്ഥാനത്തിലാണ് സോഷ്യൽ മീഡിയയുടെ ആരോപണം. സിനിമയുട മൊത്തം റവന്യുവായി നിർമാതാക്കൾ സർമപ്പിച്ച രേഖയിൽ പറയുന്നത് 404 കോടിയാണ്. തിയേറ്ററിൽ നിന്നും നേടിയതാകട്ടെ 240 കോടിയുമെന്നാണ് കണക്കുകൾ പറയുന്നത്. ഇതാണ് യഥാർത്ഥ കണക്ക് എങ്കിൽ ലിയോയുടെ അണിയറ പ്രവർത്തകർ ആരാധകരോട് പറഞ്ഞത് കള്ളക്കണക്കാണെന്നാണ് സോഷ്യൽ മീഡിയ ആരോപിക്കുന്നത്.