അജിത്തിനേക്കാൾ വലിയ താരം വിജയ്, വാരിസ് നിർമാതാവിനെതിരെ രൂക്ഷവിമർശനം

വെള്ളി, 16 ഡിസം‌ബര്‍ 2022 (20:24 IST)
തമിഴ്‌നാട്ടിലെ വമ്പൻ ആഘോഷമാണ് പൊങ്കൽ കാലം. ഒരാഴ്ചയോളം നീണ്ടുനിൽക്കുന്ന ഈ അവധിസമയത്ത് വമ്പൻ സിനിമകൾ റിലീസിനെത്തുക പതിവാണ്. പലപ്പോഴും സൂപ്പർ താരങ്ങളുടെ ചിത്രവും ഈ ആഘോഷക്കാലത്ത് ഏറ്റുമുട്ടാറുണ്ട്. ഇത്തവണ വിജയുടെ വാരിസും അജിത് കുമാറിൻ്റെ തുനിവുമാണ് പൊങ്കൽ റിലീസിനായി എത്തുന്നത്. ഇപ്പോഴിതാ വാരിസ് നിർമാതാവ് ദിൽ രാജു നടത്തിയ പരാമർശമാണ് വിവാദമാകുന്നത്.
 
തമിഴ്‌നാട്ടിൽ അജിത്തിനേക്കാൾ വലിയ താരം വിജയ് ആണെന്നാണ് ദിൽ രാജുവിൻ്റെ പ്രസ്താവന. ഒരു തെലുങ്ക് ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.വാരിസിന് കൂടുതൽ സ്ക്രീനുകൾ അനുവദിക്കണമെന്ന് ഉദയനിധി സ്റ്റാലിനോട് അഭ്യർഥിക്കാനാണ് ചെന്നൈയിലെത്തിയതെന്നും ദിൽ രാജു പറഞ്ഞു.
 
വൻ വിമർശനമാണ് ദിൽ രാജുവിൻ്റെ പരാമർശത്തിനെ നേരെ ഉയരുന്നത്. അജിത് ആരാധകരും നിർമാതാവായ ദിൽ രാജുവിനെതിരെ രംഗത്തെത്തി. തമിഴ്‌നാട്ടിലെ ഏറ്റവും വലിയ താരം അജിത്താണെന്ന് ഇവർ പറയുന്നു. വർഷങ്ങൾക്ക് ശേഷം അജിത്തും വിജയും ബോക്സോഫീസിൽ ഏറ്റുമുട്ടുന്ന പൊങ്കലിൽ ഇരുവരുടെയും സിനിമകൾക്ക് തുല്യമായ സ്ക്രീനുകളാണ് അനുവദിച്ചിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍