സ്റ്റണ്ട് രംഗം ഷൂട്ട് ചെയ്യുന്നതിനിടെ കാര്‍ ആഴമുള്ള ജലാശയത്തില്‍ പതിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിനേതാക്കള്‍ക്ക് പ്രഥമശുശ്രൂഷ നല്‍കുകയും ചെയ്തു.കശ്മീരിലെ പഹല്‍ഗാം പ്രദേശത്ത് ഒരു സ്റ്റണ്ട് സീക്വന്‍സ് ചിത്രീകരിച്ചിരുന്നു. കാറപകടത്തില്‍ സാമന്തയുടെയും വിജയുടെയു. മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തു എന്നാണ് പുറത്തുവരുന്ന വിവരം. ശനിയാഴ്ചയാണ് അപകടമുണ്ടായത്. എന്നാല്‍ ഞായറാഴ്ച ചിത്രീകരണം പുനരാരംഭിച്ചു എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
വിജയ് ദേവരകൊണ്ട, വെണ്ണേല കിഷോര്‍, സംവിധായകന്‍ ശിവ നിര്‍വാണ എന്നിവരുള്ള ഒരു ചിത്രം നടി പോസ്റ്റ് ചെയ്തു. 'ഞാന്‍ വിനോദ മൂല്യത്തിനായി ജോലിക്ക് പോകുന്നു,' എന്നാണ് താരം ഇന്നു രാവിലെ കുറിച്ചത്.