ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ചിത്രത്തിന് രണ്ടാം ഭാഗം ! നായകനായി എത്തിയത് സൈജു കുറുപ്പ്

കെ ആര്‍ അനൂപ്

ചൊവ്വ, 19 ജൂലൈ 2022 (09:01 IST)
സൈജു കുറുപ്പിനെ നായകനാക്കി ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച ഉപചാരപൂര്‍വ്വം ഗുണ്ട ജയന്‍ ഫെബ്രുവരി 26നാണ് പ്രദര്‍ശനത്തിനെത്തിയത്.
സൈജു കുറിപ്പിന്റെ നൂറാമത്തെ ചിത്രം എന്ന പ്രത്യേകത കൂടിയുണ്ടായിരുന്നു. ഇപ്പോഴിതാ സിനിമയ്ക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ അരുണ്‍ വൈഗ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
സീന്‍ ഒന്ന് ജയന്റെ വീട് എന്ന് കുറിച്ചുകൊണ്ടുള്ള തിരക്കഥയുടെ കൈയെഴുത്ത് കോപ്പി പങ്കുവെച്ചുകൊണ്ടാണ് സംവിധായകന്‍ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്. രാജേഷ് വര്‍മ്മയുടെതാണ് തിരക്കഥ.
 
ചിത്രത്തില്‍ സൈജു കുറുപ്പ്, സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ,ജോണി ആന്റണി, ഗോകുലന്‍, സാബു മോന്‍, ഹരീഷ് കണാരന്‍, ഷാനി ഷാക്കി, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍