Get Set Baby First Reports: വയലൻസില്ലാത്ത ഉണ്ണിയെ പ്രേക്ഷകർ ഏറ്റെടുത്തോ?, ഗെറ്റ് സെറ്റ് ബേബി ആദ്യ പ്രതികരണങ്ങൾ

അഭിറാം മനോഹർ

വെള്ളി, 21 ഫെബ്രുവരി 2025 (14:06 IST)
ഉണ്ണി മുകുന്ദന്‍ നായകനായി വന്ന ഏറ്റവും പുതിയ സിനിമയാണ് ഗെറ്റ് സെറ്റ് ബേബി. മാര്‍ക്കോ എന്ന ആക്ഷന്‍ സിനിമയുടെ വലിയ വിജയത്തിന് ശേഷം ഉണ്ണി മുകുന്ദന്റെ റിലീസാകുന്ന സിനിമ എന്ന നിലയില്‍ വലിയ പ്രതീക്ഷയാണ് സിനിമയെ പറ്റി ആരാധകര്‍ക്കുള്ളത്. ഉണ്ണി മുകുന്ദനും നിഖില വിമലും ഒന്നിച്ച സിനിമയുടെ ആദ്യപ്രതികരണങ്ങള്‍ പുറത്തുവരുമ്പോള്‍ പ്രേക്ഷകര്‍ സിനിമയെ ഏറ്റെടുത്തുവെന്ന സൂചനയാണ് ലഭിക്കുന്നത്.
 
 വളരെ ചെറിയ മനോഹരമായ സിനിമയാണ് ഗെറ്റ് സെറ്റ് ബേബിയെന്നും മാര്‍ക്കോയില്‍ കണ്ട ഉണ്ണി മുകുന്ദന്റെ നേരെ എതിരാണ് ഗെറ്റ് സെറ്റ് ബേബിയിലെ ഉണ്ണിയെന്നും സിനിമ കണ്ട പ്രേക്ഷകര്‍ എക്‌സില്‍ കുറിക്കുന്നു. കുടുംബപ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാകും ഗെറ്റ് സെറ്റ് ബേബിയെന്നാണ് പ്രേക്ഷകരില്‍ അധികവും പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍