പ്രഭാസിനൊപ്പം തൃഷ കൂടി ചേരുമ്പോള്‍ തമിഴ് മാര്‍ക്കറ്റിലും നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. ആക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന സിനിമ 300 കോടി ബജറ്റിലാകും ഒരുങ്ങുക. പ്രഭാസ് തന്നെയാകും സിനിമയിലെ നായകനെയും വില്ലനെയും അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ബോളിവുഡില്‍ അനിമല്‍ എന്ന ഹിറ്റിന് ശേഷം സന്ദീപ് റെഡ്ഡി വംഗ ഒരുക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാകുമെന്നാണ് സൂചന. അതേസമയം മലയാളത്തില്‍ ടൊവിനോയ്‌ക്കൊപ്പം ഐഡന്റിറ്റി എന്ന സിനിമയാണ് തൃഷയുടേതായി ഇനി പുറത്തിറങ്ങാനുള്ള സിനിമ.