Karkidakam: കർക്കടകത്തിൽ മുരിങ്ങ ഇല കഴിക്കരുത്, കാരണമുണ്ട്

അഭിറാം മനോഹർ

ശനി, 13 ജൂലൈ 2024 (19:30 IST)
കര്‍ക്കടകത്തില്‍ മുരിങ്ങയില കഴിക്കരുതെന്ന് പണ്ടുമുതലേ പറയുന്ന കാര്യമാണ്. കര്‍ക്കിടകത്തില്‍ ഒഴിവാക്കേണ്ട ഇലക്കറികളുടെ കൂട്ടത്തിലാണ് മുരിങ്ങയില കൊണ്ടുള്ള വിഭവങ്ങള്‍. എന്നാല്‍ ഇതിന് പിന്നിലുള്ള കാരണങ്ങള്‍ എന്താണെന്ന് അധികം ആര്‍ക്കും അറിയില്ല എന്നതാണ് സത്യം. 
 
ഭൂമിയിലെ വിഷാംശം വലിച്ചെടുക്കാന്‍ കഴിവുള്ള വൃക്ഷമാണ് മുരിങ്ങ. വലിച്ചെടുക്കുന്ന വിഷം അതിന്റെ തടിയില്‍ സംരക്ഷിക്കുകയും ചെയ്യും. എന്നാല്‍ ശക്തമായി മഴ ഉണ്ടാകുന്ന സമയത്ത് തടിയിലേക്ക് അധികമായി കയറുന്ന വെള്ളം കാരണം, നേരത്തെ സൂക്ഷിച്ചു വച്ചിരിക്കുന്ന വിഷാംശത്തെ കൂടി ഉള്‍ക്കൊള്ളാന്‍ അതിന് സാധിക്കാതെ വരുന്നു.
 
അങ്ങനെ വരുമ്പോള്‍ വിഷത്തെ ഇലയില്‍ കൂടി പുറത്തേക്ക് കളയാന്‍ മുരിങ്ങ ശ്രമിക്കും. അങ്ങിനെ ഇല മുഴുവന്‍ വിഷമയമായി മാറും .ഈ വിഷം ഇലയില്‍ ഉള്ളത് കൊണ്ടാണ് കര്‍ക്കടകത്തില്‍ മുരിങ്ങ ഇല വിഭവങ്ങള്‍ കഴിക്കാന്‍ പാടില്ലെന്ന് പൂര്‍വ്വികര്‍ പറയുന്നത്. കര്‍ക്കടക മാസത്തില്‍ ആരോഗ്യത്തിന്റെ കാര്യത്തിലും അതീവ ജാഗ്രത വേണം എന്നാണ് പഴമക്കാര്‍ പറയുന്നത്.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍