Thudarum Box Office: 'തുടരും' 200 കോടി ക്ലബില്‍; അപൂര്‍വ്വനേട്ടവുമായി മോഹന്‍ലാല്‍

രേണുക വേണു

ഞായര്‍, 11 മെയ് 2025 (18:04 IST)
Thudarum Box Office Collection
Thudarum Box Office: മോഹന്‍ലാല്‍ ചിത്രം 'തുടരും' 200 കോടി ക്ലബില്‍. ഏപ്രില്‍ 25 നു തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ടാണ് 200 കോടി തൊട്ടത്. നടന്‍ മോഹന്‍ലാല്‍ തന്നെ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. 
 
200 കോടി ക്ലബില്‍ എത്തുന്ന മൂന്നാമത്തെ മലയാള സിനിമയാണ് 'തുടരും'. നേരത്തെ മഞ്ഞുമ്മല്‍ ബോയ്‌സ്, എമ്പുരാന്‍ എന്നീ ചിത്രങ്ങള്‍ ഈ നേട്ടം കൈവരിച്ചു. 200 കോടി ക്ലബിലെത്തുന്ന മോഹന്‍ലാലിന്റെ രണ്ടാമത്തെ ചിത്രം കൂടിയാണിത്. ഒരു മാസത്തെ ഇടവേളയില്‍ പുറത്തിറങ്ങിയ രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങളും ഈ നേട്ടം കൈവരിച്ചു എന്ന അപൂര്‍വ്വതയും ഉണ്ട്. എമ്പുരാന്‍ മാര്‍ച്ചിലാണ് റിലീസ് ചെയ്തത്. 
 
ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ തരുണ്‍ മൂര്‍ത്തിയാണ് തുടരും സംവിധാനം ചെയ്തിരിക്കുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം.രഞ്ജിത്താണ് 'തുടരും' നിര്‍മിച്ചിരിക്കുന്നത്. തരുണിനൊപ്പം കെ.ആര്‍.സുനില്‍ കൂടി ചേര്‍ന്നാണ് തിരക്കഥ. ശോഭനയാണ് മോഹന്‍ലാലിന്റെ നായികയായി എത്തിയിരിക്കുന്നത്. ഛായാഗ്രഹണം: ഷാജികുമാര്‍. ജേക്‌സ് ബിജോയിയുടേതാണ് സംഗീതം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍