കേരളത്തിന് പുറത്ത് റിലീസ് ചെയ്യാനൊരുങ്ങി 'ദി പ്രീസ്റ്റ്', വെള്ളിയാഴ്ച്ച മുതല്‍ പുതിയ സ്‌ക്രീനുകളിലേക്ക്

കെ ആര്‍ അനൂപ്

ബുധന്‍, 17 മാര്‍ച്ച് 2021 (12:53 IST)
മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' കേരളത്തിലെ തിയേറ്ററുകളില്‍ വലിയ വിജയം നേടി പ്രദര്‍ശനം തുടരുകയാണ്. മാര്‍ച്ച് 11-ന് ബിഗ് സ്‌ക്രീനുകളില്‍ എത്തിയ ചിത്രം കേരളത്തിന് പുറത്ത് റിലീസ് ചെയ്യാനൊരുങ്ങുകയാണ്. മാര്‍ച്ച് 19 മുതല്‍ കേരളത്തിനു പുറത്തുള്ള സിനിമാ തിയറ്ററുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. 
 
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' ഒരു മിസ്റ്ററി ത്രില്ലറാണ്. മമ്മൂട്ടിയുടെ ഫാ.ബെനഡിക്റ്റിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.
ശക്തമായ വേഷത്തില്‍ നിഖില വിമലും, സാനിയ ഇയ്യപ്പനും എത്തുന്നുണ്ട്.മമ്മൂട്ടിക്കൊപ്പം ആദ്യമായി മഞ്ജു വാര്യര്‍ എത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. 
ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍