ദ് പ്രീസ്റ്റ് ഉടൻ തീയറ്ററുകളിലേയ്ക്ക്, നിഗൂഢതയുണർത്തുന്ന പോസ്റ്റർ പങ്കുവച്ച് മമ്മൂട്ടി

Webdunia
ഞായര്‍, 3 ജനുവരി 2021 (15:32 IST)
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന ദ് പ്രീസ്റ്റ് ഉടൻ തീയറ്ററുകളിലേയ്ക്ക്, ആരധകരുടെ ആകാംക്ഷ വനോളം ഉയർത്തി നീഗുഢത ഉണർത്തുന്ന പോസ്റ്റർ പങ്കുവച്ചിരിയ്ക്കുയാണ് മമ്മൂട്ടി. സെക്കൻഡ് ലുക്ക് പോസ്റ്റർ ആണ് പുറത്തുവിട്ടിരിയ്ക്കുന്നത്. ഹോളിവുഡ് ചിത്രം എന്ന് തോന്നിപ്പിയ്ക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് പുറത്തുവിട്ടിരിയ്കുന്നത്. പോസ്റ്ററും അതിലെ മമ്മൂട്ടിയുടെ ലുക്കും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. 
 
ഹൊറര്‍ മിസ്റ്റീരിയസ് ത്രില്ലര്‍ ചിത്രമാണ് ദ് പ്രീസ്റ്റ്. ജോഫിന്‍ ടി ചാക്കോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി ഉണ്ണിക്കൃഷ്ണനും, ആന്റോ ജോസഫും ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദീപു പ്രദീപ്, ശ്യാം മേനോന്‍ എന്നിവരാണ് പ്രീസ്റ്റിന്റെ തിരക്കഥ ഒരുക്കിയിരിയ്ക്കുന്നത്. നിഖില വിമല്‍, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article