റയാൻ ഗോസ്‌ലിങിനും ക്രിസ് ഇവാൻസിനുമൊപ്പം ധനുഷും, ദ ഗ്രേ മാൻ ഷൂട്ടിങ് പൂർത്തിയായി

ഞായര്‍, 1 ഓഗസ്റ്റ് 2021 (16:38 IST)
അവഞ്ചേഴ്‌സ് സംവിധായകരായ റൂസ്സോ സഹോദരന്മാർ ഒരുക്കുന്ന ദ ഗ്രേ മാൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. ചിത്രത്തിൽ തമിഴ് സൂപ്പർ താരം ധനുഷ് ഒരു മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഷൂട്ടിങ് ആരംഭിച്ച ചിത്രത്തിന്റെ ചിത്രീകരണമാണ് ഇപ്പോൾ അവസാനിച്ചിരിക്കുന്നത്.
 

well tie it up and put a bow on it because we are WRAPPED #TheGrayMan

ചിത്രത്തിൽ ധനുഷ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാഗങ്ങൾ കഴിഞ്ഞ മാസം തന്നെ പൂർത്തിയായിരുന്നു. റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ധനുഷിന്റെ രണ്ടാമത്തെ രാജ്യാന്തര ചിത്രമാണ് ഗ്രേ മാൻ. 2018ൽ കെൻ സ്കോട്ട് സംവിധാനം ചെയ്ത 'എക്‌സ്ട്രാ ഓർഡിനറി ജേർണി ഓഫ് ഫക്കീർ' എന്നി ചിത്രത്തിലാണ് നേരത്തെ ധനുഷ് അഭിനയിച്ചിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍