ന്യൂയോർക്ക് ടൈംസിന്റെ അഞ്ചു ചിത്രങ്ങളുടെ പട്ടികയിൽ നായാട്ടും, ചിത്രത്തിന്റെ തമിഴ്,തെലുങ്ക്,ഹിന്ദി റിമേയ്ക്കുകൾ വരുന്നു

ഞായര്‍, 1 ഓഗസ്റ്റ് 2021 (09:40 IST)
ന്യൂയോർക്ക് ടൈംസ് തിരെഞ്ഞെടുത്ത അഞ്ചുചിത്രങ്ങളിൽ ഇടം നേടി മാർട്ടിൻ പ്രക്കാട്ട് ചിത്രം നായാട്ട്. ഈ മാസം കാണേണ്ട അഞ്ച് സിനിമകളുടെ കൂട്ടത്തിലെ ഏക ഇന്ത്യൻ സിനിമ കൂടിയാണ് നായാട്ട്. മൊറോക്കന്‍ ചിത്രം ദ് അണ്‍നോണ്‍ െസയ്ന്റ്, ഹംഗേറിയന്‍ ചിത്രം സ്വീറ്റ്, അംഗോള ചിത്രം എയര്‍ കണ്ടിഷനര്‍, ചിലെ ചിത്രം ലിന ഫ്രം ലിമ എന്നിവയാണ് പട്ടികയിലെ മറ്റ് നാല് സിനിമകള്‍.
 
അതേസമയം ചിത്രത്തിന്റെ അന്യഭാഷ റിമേയ്‌ക്കുകൾക്കായി വമ്പന്മാരാണ് കാത്തുനിൽക്കുന്നത്. നായാട്ടിന്റെ തമിഴ് പതിപ്പ് ഗൗതം മേനോൻ സംവിധാനം ചെയ്യുമെന്നാണ് അറിയുന്നത്. ഹിന്ദിയില്‍ ജോണ്‍ എബ്രഹാമിന്റെ കമ്പനിയും തെലുങ്കില്‍ അല്ലു അര്‍ജുനുമാണ് റീമേക്ക് അവകാശം വാങ്ങിയിരിക്കുന്നത്. ജോജു ജോര്‍ജ്, കുഞ്ചാക്കോ ബോബന്‍, നിമിഷ സജയന്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം മൂന്നു പൊലീസുകാരുടെ കഥയാണ് പറയുന്നത്. ത്രില്ലർ സ്വഭാവത്തിലുള്ള ചിത്രം ഏപ്രിൽ എട്ടിനാണ് തിയേറ്ററുകളിലെത്തിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍