മലയാളത്തിലെ അപ്രതീക്ഷിത വിജയമായിരുന്നു തുടരും സിനിമയുടേത്. വലിയ ഹൈപ്പില്ലാതെ വന്ന് മലയാളത്തിലെ ഏറ്റവും വലിയ വിജയചിത്രങ്ങളിലൊന്നായി തുടരും മാറി. തരുൺ മൂർത്തി-മോഹൻലാൽ കൂട്ടുകെട്ട് ആദ്യമായി ഒന്നിച്ച സിനിമ കൂടിയായിരുന്നു ഇത്. ഇപ്പോഴിതാ, തുടരും സിനിമയുടെ വിജയത്തെ കുറിച്ച് മനസ് തുറന്ന് സംവിധായകൻ തരുൺ മൂർത്തി.
താല്ക്കാലികമായി ആ ഒരു പൊസിഷനിൽ നിൽക്കുന്നതിൽ സന്തോഷമുണ്ട്. മോഹൻലാലിന്റെ പ്രഭാവലയം നമ്മളിലേക്ക് വരുന്നതാണ്. അദ്ദേഹത്തിന് പറ്റുന്ന രീതിയിൽ അല്ലെങ്കിൽ അദ്ദേഹത്തിനെ എങ്ങനെ പ്രെസന്റ് ചെയ്യണമെന്ന രീതിയിൽ ഒരു കഥ വരുക. തുടരും രണ്ടാം ഭാഗത്തെ കുറിച്ച് നിലവിൽ പ്ലാനുകളൊന്നുമില്ല. അതങ്ങനെ ഒറ്റ സിനിമയായിട്ട് തന്നെ ഇരിക്കട്ടെ.
ലാൽ സാർ നമ്മളെ വിചാരിക്കുന്നതിനേക്കാൾ, എന്താണ് ചെയ്യുന്നതെന്ന് നമ്മുക്ക് പ്രെഡിക്ട് ചെയ്യാൻ പറ്റില്ല. ഒരു സംവിധായകൻ കണ്ടതിനേക്കാൾ പത്തിരട്ടിയോളം മുകളിൽ ഔട്ട്പുട്ട് കിട്ടുക എന്ന് പറയുന്നത് ഒരു നിസാര കാര്യമല്ല. ചർച്ചകൾ നടക്കുന്നുണ്ട്. ഒരേ പേജിൽ നമ്മളാരും വന്ന് വീണിട്ടില്ല. കഥകൾക്കായി അന്വേഷണം നടക്കുന്നുണ്ട്. ചില കഥകൾ കേട്ടിട്ടുണ്ട്. അതിന്റെ ഫൈനൽ ഡ്രൈഫ്റ്റിലേക്ക് ഒക്കെ പോകുന്നേയുള്ളൂ', തരുൺ മൂർത്തി കൂട്ടിച്ചേർത്തു.