മോഹൻലാൽ- സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവ്വം ഒടിടിയിലേക്ക്, എവിടെ എപ്പോൾ കാണാം?

അഭിറാം മനോഹർ

വെള്ളി, 19 സെപ്‌റ്റംബര്‍ 2025 (19:30 IST)
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് ഒരുക്കിയ ഹൃദയപൂര്‍വം ഒടിടിയിലേക്ക്. സിനിമയുടെ ഒടിടി സ്ട്രീമിങ് തീയ്യതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഓണം റിലീസായി പുറത്തിറങ്ങിയ സിനിമ വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
 
ജിയോ ഹോട്ട്സ്റ്റാറില്‍ സെപ്റ്റംബര്‍ 26 മുതലാണ് സിനിമ ലഭ്യമാവുക. ജിയോ ഹോട്ട്സ്റ്റാറാണ് റിലീസ് തീയ്യതി പ്രഖ്യാപിച്ചത്. ഹൃദയം മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ സന്ദീപ് ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. നീണ്ട 10 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മോഹന്‍ലാലും ഒരുമിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ടായിരുന്നു.
 
സിദ്ദിഖ്, മാളവിക, ജനാര്‍ദ്ദനന്‍, സംഗീത് പ്രതാപ്,സംഗീത, ബാബുരാജ്, സബിതാ ആനന്ദ്, ലാലു അലക്‌സ്, നിഷാന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യനാണ് ചിത്രത്തിന്റെ കഥ ഒരുക്കിയത്. മറ്റൊരു മകനായ അനൂപ് സത്യനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍