ടൊവിനോ തോമസ്, സൗബിന്‍ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന 'തല്ലുമാല' എന്ന സിനിമയുടെ സംവിധാനചുമതലയിൽ നിന്നൊഴിഞ്ഞ് സംവിധായകൻ മുഹ്‌സിൻ പരാരി. തനിക്ക് പകരം ചിത്രത്തിന്റെ സംവിധാന ചുമതല ഖാലിദ് റഹ്മാൻ ഏറ്റെടുക്കുമെന്ന് മുഹ്‌സിന്‍ പരാരി അറിയിച്ചു. ചിത്രത്തിന്റെ തിരക്കഥാകൃത്തായി തുടരുമെന്നും. തന്റെ അഭ്യര്‍ഥന പ്രകാരമാണ് മാറ്റമെന്നും അദ്ദേഹം വ്യക്തമാക്കി.
തല്ലുമാലയെ പറ്റിയുള്ള കൺഫ്യൂഷൻ തീർക്കാൻ ഉള്ള അറിയിപ്പ്.
അഷ്റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന് കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു. ആ തീരുമാനത്തിന് പുറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തിൽ ഒരു രാവിലെ തല്ലുമാല നീ സംവിധാനം ചെയ്യുമോ? എന്ന് ഞാൻ റഹ്മാനോട് ചോദിച്ചു. തലേലിടുവാണോ ? എന്ന് അവൻ ചോദിച്ചു.
പിറ്റേന്ന് പുലർച്ച ഒരു രണ്ടുമണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ച് നീ സീര്യസാണെങ്കി ഞാൻ പരിഗണിക്കാം എന്ന് പറഞ്ഞു. ഉടനെ അഷ്റഫ്കയോടും ടൊവിയോടും ഞാൻ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിർമ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന് ഞങ്ങൾ തമ്മിൽ ധാരണയായി. ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് തല്ലുമാല അദ്ദേഹം കൈമാറി.