ഇന്ത്യൻ പരസ്യചിത്ര മാർക്കറ്റ് അടക്കി വാണിരുന്ന ബോളിവുഡിൻ്റെ ആധിപത്യം പഴങ്കഥയാകുന്നു. ബോക്സോഫീസിലെ ബോളിവുഡിൻ്റെ അപ്രമാദിത്യം അവസാനിച്ചതൊടെയാണ് പരസ്യമാർക്കറ്റും തെലുങ്ക് താരങ്ങളുടെ പിന്നാലെ പോകുന്നത്. അല്ലു അർജുൻ,മഹേഷ് ബാബു,രശ്മിക മന്ദാന,സാമന്ത,പ്രഭാസ് തുടങ്ങിയ ദക്ഷിണേന്ത്യൻ താര നിരയ്ക്ക് പിന്നാലെയാണ് പരസ്യരംഗം.
കൊക്കോ കോള, കിംഗ് ഫിഷർ,റെഡ് ബസ് തുടങ്ങി എല്ലാ മുൻനിര ബ്രാൻഡുകളിലും ഇണ്ണ് തെലുങ്ക് താരങ്ങളുടെ മുഖമാണ്. തെലുങ്കിന് പുറമെ ഹിന്ദി വിപണിയിലും തെലുങ്ക് ചിത്രങ്ങൾ ഹിറ്റായി തുടങ്ങിയതോടെയാണ് പുതിയ മാറ്റം.കൊക്കോ കോളയുടെ അടുത്ത പരസ്യ ചിത്രത്തിൽ അല്ലു അർജുനാകും എത്തുക. ഹിന്ദി പരസ്യത്തിലും താരം തന്നെയാകും എത്തുകയെന്നാണ് റിപ്പോർട്ട്.