പത്മരാജൻ ഭരതനെ അനുകരിക്കാനാണ് ശ്രമിച്ചത്, സംവിധായകനേക്കാൾ ഉപരി എഴുത്തുകാരനായിരുന്നു, സിനിമയിൽ വിട്ടുവീഴ്ച ചെയ്തു: അടൂർ ഗോപാലകൃഷ്ണൻ
പത്മരാജൻ തിരുവനന്തപുരത്തെ തങ്ങളുടെ സൊസൈറ്റിയിൽ പടം കാണാൻ വരുമായിരുന്നു. അദ്ദേഹവുമായി നല്ല ബന്ധമായിരുന്നു ഉണ്ടായിരുന്നത്.അദ്ദേഹം എഴുതുന്ന കഥകൾ എന്നെ കാണിക്കാറുണ്ടായിരുന്നു. ഞാൻ അത് വായിച്ച് അഭിപ്രായം പറയും. അദ്ദേഹം സിനിമയിൽ വരണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. ഒരു സംവിധായകൻ എന്നതിലുപരി ഒരു മികച്ച എഴുത്തുകാരനായിരുന്നു പത്മരാജൻ.