കാവാലയ്യയ്ക്ക് ശേഷം വീണ്ടും ഐറ്റം ഡാൻസിൽ തിളങ്ങി തമന്ന, ഇത്തവണ ഹിന്ദിയിൽ

അഭിറാം മനോഹർ
വ്യാഴം, 25 ജൂലൈ 2024 (18:26 IST)
Tamannahh
കഴിഞ്ഞ വര്‍ഷം ഏറ്റവുമധികം ഹിറ്റായി മാറിയ ഗാനങ്ങളില്‍ ഒന്നായിരുന്നു രജനീകാന്ത് സിനിമയായ ജയിലറിലെ കാവാലയ്യ എന്ന ഗാനം. തെന്നിന്ത്യന്‍ താരസുന്ദരിയായ തമന്നയായിരുന്നു ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ മറ്റൊരു കിടിലന്‍ ഡാന്‍സ് നമ്പറുമായി എത്തിയിരിക്കുകയാണ് തമന്ന. ഇത്തവണ കോളിവുഡിലല്ല ബോളിവുഡിലാണ് താരം നൃത്തം വെച്ചിരിക്കുന്നത്.
 
രാജ് കുമാര്‍ റാവുവും ശ്രദ്ധ കപൂറും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സ്ത്രീ 2 എന്ന സിനിമയിലാണ് തമന്നയുടെ പുതിയ ഗാനരംഗം. സച്ചിന്‍- ജിഗര്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് മധുബന്തി ബാഗ്ചി,ദിവ്യകുമാര്‍,സച്ചിന്‍- ജിഗര്‍ എന്നിവര്‍ ചേര്‍ന്നാണ്. ഇതുവരെ 10 മില്യണിലധികം പേര് ഈ ഗാനം കണ്ടുകഴിഞ്ഞു. ഓഗസ്റ്റ് 15നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്. 2018ല്‍ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റായി മാറിയ ഹൊറര്‍- കോമഡി സിനിമയായ സ്ത്രീയുടെ രണ്ടാം ഭാഗമാണ് സ്ത്രീ 2. പങ്കജ് ത്രിപാഠി,അഭിഷേക് ബാനര്‍ജി എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. സിനിമയില്‍ തമന്നയ്ക്കും പ്രധാനമായ വേഷമാണ് ഉള്ളതെന്നാണ് സൂചന. 

അനുബന്ധ വാര്‍ത്തകള്‍

Next Article