ഹിന്ദി സിനിമാപ്രവർത്തക ദിഷ സാലിയൻ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌തു

കെ ആര്‍ അനൂപ്

ബുധന്‍, 10 ജൂണ്‍ 2020 (12:21 IST)
ബോളിവുഡ് ചലച്ചിത്രപ്രവർത്തക ദിഷ സാലിയൻ പതിനാലാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. നടന്മാരായ സുശാന്ത് സിങ് രാജ്‌പുതിന്‍റെയും വരുൺ ശർമ്മയുടെയും മുൻ മാനേജറായിരുന്നു ദിഷ. തിങ്കളാഴ്ച രാത്രി മുംബൈ മലാടിലെ ജൻകല്യാൺ മേഖലയിലുള്ള സുഹൃത്തിൻറെ പതിനാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ദിഷ ചാടിയത്. 
 
ഇരുവരും വിവാഹം ചെയ്യാൻ തീരുമാനിച്ചിരുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവം നടന്ന ദിവസം ആറു സുഹൃത്തുക്കൾ ചേർന്ന് മദ്യപിച്ചിരുന്നുവെന്നും അപ്പാർട്ട്മെൻറിലെ ജനൽ വഴി ദിഷ താഴേക്ക് ചാടുകയായിരുന്നുവെന്നും മൽവാനി പൊലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ ജഗ്‌ദേവ് കല്‍‌പഡ് പറഞ്ഞു. ദിഷ ദിവസങ്ങളായി വിഷാദത്തിൽ ആയിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കൾ പൊലീസിനോട് പറഞ്ഞു. 
 
സുശാന്ത് സിങ് രാജ്പുത്, വരുൺ ശർമ്മ എന്നീ ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ ദിഷയുടെ മരണത്തിൽ സോഷ്യൽ മീഡിയയിലൂടെ അനുശോചനം അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍