ട്രാന്‍സാണെന്നറിഞ്ഞപ്പോള്‍ കാരവാനിലേക്ക് കയറ്റിയില്ലെന്ന് സൂര്യ ഇഷാന്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 31 ഓഗസ്റ്റ് 2024 (20:53 IST)
soorya
ട്രാന്‍സാണെന്നറിഞ്ഞപ്പോള്‍ കാരവാനിലേക്ക് കയറ്റിയില്ലെന്ന് സൂര്യ ഇഷാന്‍. ട്രാന്‍സ്ട്രാന്‍സ് വ്യക്തികള്‍ക്ക് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടി വരുന്നുണ്ടെന്നും മലയാളം ഇന്‍ഡസ്ട്രിയിലും ഇത് കൂടുതലാണെന്നും സൂര്യ ഇഷാന്‍ പറഞ്ഞു. ഈ സംഭവം നടന്നത് തമിഴ് സിനിമയിലെ ഒരു സെറ്റില്‍ വച്ചായിരുന്നു. തന്റെ മകള്‍ കാരവാനിലേക്ക് ഓടിച്ചെന്നപ്പോള്‍ അവള്‍ ട്രാന്‍സാണെന്നറിഞ്ഞ് അവിടെയുള്ളവര്‍ ഉള്ളില്‍ കയറ്റിയില്ല. എന്നാല്‍ ഞാന്‍ എത്തിയപ്പോള്‍ കാരവാന്‍ ഉടനെ തുറന്നു തന്നു. കൂടാതെ ക്ഷമയും പറഞ്ഞു. ഇപ്പോഴും ചില സ്ഥലങ്ങളില്‍ സ്വീകാര്യത കുറവാണെന്നും സൂര്യ ഇഷാന്‍ പറഞ്ഞു.
 
കൂടാതെ ബ്രൈഡല്‍ മേക്കപ്പ് പോലെയല്ല സെലിബ്രിറ്റി മേക്കപ്പെന്നും സെലിബ്രിറ്റീസിന് ഒരുപാട് ഡിമാന്റുകള്‍ ഉണ്ടാവുമെന്നും ആ ഡിമാന്റുകളെല്ലാം കേള്‍ക്കാന്‍ ക്ഷമാശീലം ഉണ്ടാവേണ്ടത് അത്യാവശ്യമാണെന്നും സൂര്യ പറഞ്ഞു. എന്നാല്‍ ബ്രൈഡല്‍ മേക്കപ്പില്‍ ബന്ധുക്കളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കേണ്ടി വരാറുണ്ടെന്നും താരം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍