കോടതിയിലേക്ക് സുരേഷ് ഗോപി, കേസ് 'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള', വിധി കേള്‍ക്കാനായി കേരളം

കെ ആര്‍ അനൂപ്
വ്യാഴം, 6 ജൂണ്‍ 2024 (10:40 IST)
വക്കീല്‍ വേഷമണിഞ്ഞ് വീണ്ടും കോടതിയിലേക്ക് സുരേഷ് ഗോപി.'ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള' (JSK) ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.'ഞാന്‍ എന്താണ് ചെയ്യുന്നതെന്ന് എനിക്കറിയാം, അത് തുടരുകയും ചെയ്യും',- എന്ന് കറുത്ത അക്ഷരങ്ങളില്‍ പോസ്റ്ററില്‍ എടുത്തിട്ടുണ്ട്.
 
പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവും സിനിമയിലുണ്ട്. മമ്മൂട്ടിയുടെ അനുഗ്രഹം വാങ്ങിയാണ് അഭിനയ ലോകത്തേക്ക് മാധവ് ചുവടുവെക്കുന്നത്.
രെണദിവ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.അനുപമ പരമേശ്വരന്‍, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മുരളി ഗോപി തുടങ്ങിയ താരങ്ങളും ചിത്രത്തിലുണ്ട്.
 
 
 
 
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article