ഒരു കാലത്ത് ഞാൻ ഉർവശിയെ കണ്ട് അതിശയിച്ചതുപോലെ, ഇങ്ങനെയൊക്കെ പറ്റുമോ എന്ന് വിചാരിച്ചതുപോലെ ഇപ്പോൾ റീൽസിലെ അനശ്വരയുടെ ചില പെർഫോമൻസുകൾ കണ്ടു. മൈ ഗോഡ്, ഈ ജനറേഷനിൽ ഇങ്ങനെ റിയൽ, എന്തുചെയ്താലും നമുക്ക് ഓക്കെ എന്ന് പറയുന്ന ഒരവസ്ഥ. കണ്ണീർ തുടച്ചും മൂക്ക് പിഴിഞ്ഞും എന്തൊക്കേയോ ചെയ്യുന്നുണ്ട്. അതെല്ലാം ഓക്കെയാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, എസ്. വിപിൻ എഴുതി സംവിധാനംചെയ്ത വ്യസനസമേതം ബന്ധുമിത്രാതികൾ ആണ് അനശ്വരയുടെ പുറത്തിറങ്ങിയ ചിത്രം. സിനിമ തിയേറ്ററിൽ ഹിറ്റാണ്. നേര് എന്ന ചിത്രത്തിലെ പ്രകടനമാണ് അനശ്വരയുടെ കാലിബർ കൂടുതൽ വെളിപ്പെടുത്തിയത്.