സുരേഷ് ഗോപി മാളൂട്ടിയാകുന്നു. ചിരിയ്ക്കേണ്ട, സംഭവം ഒരു കിടിലന്‍ ഫലിതചിത്രമാണ്. 'മനു അങ്കിള്‍' എന്ന ചിത്രത്തിലെ എസ് ഐ മിന്നല്‍ പ്രതാപന്‍ എന്ന കഥാപാത്രത്തെ ഓര്‍ക്കുന്നില്ലേ. അതുപോലെ ഒരു കിടുക്കന്‍ കഥാപാത്രവുമായി സുരേഷ് ഗോപി എത്തുന്നത്.
മാളൂട്ടി സാബു എന്ന ഗുണ്ടയായാണ് സുരേഷ് ഗോപി എത്തുന്നത്. സാബു ഒരു കുപ്രസിദ്ധ ഗുണ്ടയാണ്. സാബുവിന് മാളൂട്ടി എന്ന ഇരട്ടപ്പേര് വീണത് രസകരമായ ഒരു സംഭവമാണ്. ഒരിക്കല്‍ രാത്രിയില്‍ വെള്ളമടിച്ച് സൈക്കിളില്‍ വന്ന സാബു കിണറ്റില്‍ വീണു. അന്ന് ഫയര്‍ ഫോഴ്സ് വന്നാണ് സാബുവിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്തത്. 'മാളൂട്ടി' എന്ന സിനിമയിലെ സംഭവം ബന്ധപ്പെടുത്തി നാട്ടുകാരില്‍ ആരോ ചാര്‍ത്തിക്കൊടുത്ത പേരാണ് 'മാളൂട്ടി സാബു'. ആക്ഷന്‍- കോമഡി സബ്ജക്ടാണ് ചിത്രത്തിന്റേത്.