ലോക്ക് ഡൗണ്‍ കാലം കൃഷിക്കായി സമയം മാറ്റി വെച്ച് സുഹാസിനി, വീഡിയോ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 24 മെയ് 2021 (12:42 IST)
ലോക്ക് ഡൗണ്‍ സമയത്ത് സിനിമ തിരക്കുകള്‍ നിന്ന് ഒഴിഞ്ഞ് താരങ്ങളെല്ലാം വീട്ടിലാണ്.നടി സുഹാസിനിയും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ഒപ്പം വീട്ടിലെ കൃഷിയിലും അല്പം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സുഹാസിനി. തന്റെ ടെറസ് ഗാര്‍ഡനില്‍ നിന്ന് വിളവെടുക്കുന്ന താരത്തിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്.
 
ഹൈഡ്രോപൊണിക് ഗാര്‍ഡനില്‍ ഉണ്ടായ വലിയൊരു കുക്കുമ്പര്‍ കൗതുകത്തോടെയാണ് നടി പരിചയപ്പെടുത്തുന്നത്. ലോക്ക് ഡൗണ്‍ കാലത്തെ നടിയുടെ മാതൃക കൂടുതല്‍ ആളുകള്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
ദുല്‍ഖര്‍ സല്‍മാന്റെ വരാനിരിക്കുന്ന തമിഴ് ചിത്രമാണ് ഹേയ് സിനാമികയിലും സുഹാസിനി ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍