Rajinikanth Vs Jayalalitha: ജയലളിതയുടെ 2 വണ്ടിയ്ക്ക് കടന്ന് പോകാൻ അരമണിക്കൂറോ?, റോഡിലിറങ്ങി മാസ് കാണിച്ച് രജനീകാന്ത്, ഒടുവിൽ ജയലളിത മുട്ടുമടക്കി
തമിഴകത്തിന്റെ സൂപ്പര്‍ താരം രജനീകാന്തിന്റെ എഴുപത്തിനാലാം പിറന്നാളാണ് ഇന്ന്. വെള്ളിത്തിരയില്‍ അമാനുഷികമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച രജനീകാന്ത് തന്റെ യഥാര്‍ഥ ജീവിതത്തില്‍ അതിലേറെ മാസ് കാണിച്ചിട്ടുള്ള വ്യക്തിയാണ്. തമിഴ് നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിതയോട് സിനിമയില്‍ തിളങ്ങിനിന്ന സമയത്ത് നേര്‍ക്ക് നേര്‍ ഏറ്റുമുട്ടിയ രജനീകാന്തിന്റെ കഥകള്‍ ഒരു സിനിമാകഥയെ പോലും വെല്ലുന്ന തരത്തില്‍ സംഭവബഹുലമാണ്.
ജയലളിതയ്ക്ക് രജനീകാന്തിനെ ഇഷ്ടപ്പെട്ടില്ല. രജനീകാന്തിന് മുന്നില്‍ ഇരിക്കുന്ന ജയലളിത കാലില്‍മേല്‍ കാലുവെച്ചാണ് ഇരിക്കുന്നത്. രജനിയും അതേപോലെ ഇരുന്നു. മാത്രമല്ല ഒരു സിഗററ്റ് കത്തിക്കുകയും ചെയ്തു. ഇത് ജയലളിതയ്ക്ക് ഇഷ്ടമായില്ല. നദിയേ തേടിവന്ത കടല്‍ എന്ന സിനിമയില്‍ രജനിക്ക് പകരം ശരത് ബാബുവാണ് പിന്നീട് നായകനായത്. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം നടത്താന്‍ സിനിമയ്ക്കായില്ല.
എന്നാല്‍ ആരെയും കടത്തിവിടരുതെന്നാണ് തനിക്കുള്ള നിര്‍ദേശമെന്ന് പോലീസുകാരന്‍ പറഞ്ഞു. ജയലളിതയുമായി അന്ന് ഇടഞ്ഞുനില്‍ക്കുന്ന രജനികാന്ത് ചോദിച്ചു. എന്നെ തടയാനാണോ ഓര്‍ഡര്‍. കുറച്ച് സമയം കൂടി കാത്ത രജനീകാന്തിന്റെ ക്ഷമ നശിച്ചു. സിനിമാസ്‌റ്റൈലില്‍ വണ്ടിയില്‍ നിന്നിറങ്ങി അടുത്തുള്ള പെട്ടിക്കടയില്‍ പോയി സിഗററ്റും വാങ്ങി സ്‌റ്റൈലായി പോസ്റ്റില്‍ ചാരിനിന്ന് വലിക്കാന്‍ തുടങ്ങി. അന്ന് സൂപ്പര്‍താരമായി മാറിയിരുന്ന രജനിയെ കണ്ട് ജനം തിങ്ങി കൂടി. ഇതോടെ വഴിയിലെ ബ്ലോക്ക് കൂടുകയുണ്ടായി. രജനിയോട് വണ്ടി എടുത്ത് പോകാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ മുഖ്യമന്ത്രിയെ കാത്ത് നില്‍ക്കുകയാണ് എന്നാണ് രജനി പറഞ്ഞത്. ഒടുവില്‍ ജയലളിതയുടെ വാഹനം വന്നാല്‍ അതും ബ്ലോക്കില്‍ കുടുങ്ങുമെന്ന അവസ്ഥ വന്നപ്പോള്‍ പോലീസുകാരന് രജനീകാന്തിന്റെ വാഹനം കടത്തിവിടേണ്ടി വന്നു.