'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഗംഭീരം'; അജുവിന് മമ്മൂട്ടിയുടെ മെസേജ്, നന്ദി പറഞ്ഞ് സംവിധായകന്‍

രേണുക വേണു

തിങ്കള്‍, 14 ജൂലൈ 2025 (19:13 IST)
Sthanarthi Sreekuttan Movie - Mammootty

ഒടിടി റിലീസിനു ശേഷം സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുന്ന സിനിമയാണ് 'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍'. വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഈ സിനിമ കണ്ട ശേഷം അജു വര്‍ഗീസിനു വാട്‌സ്ആപ്പ് സന്ദേശമായി സാക്ഷാല്‍ മമ്മൂട്ടിയുടെ അഭിനന്ദനം എത്തി. 
 
'സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ഗംഭീരം' എന്നാണ് അജുവിന് മമ്മൂട്ടി സന്ദേശം അയച്ചിരിക്കുന്നത്. ഇക്കാര്യം സംവിധായകന്‍ വിനേഷ് വിശ്വനാഥിനെ അജു അറിയിച്ചു. അജുവിന്റെ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ച് സംവിധായകന്‍ മമ്മൂട്ടിക്കു നന്ദി പറഞ്ഞു. 
 
' പറയാന്‍ വാക്കുകളില്ല. നന്ദി മമ്മൂക്ക' എന്നാണ് വിനേഷ് വിശ്വനാഥ് അജു വര്‍ഗീസിന്റെ സന്ദേശം പങ്കുവെച്ച് കുറിച്ചിരിക്കുന്നത്. 


നെഗറ്റീവ് ഷെയ്ഡുള്ള അധ്യാപക വേഷത്തിലാണ് അജു ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍