തമിഴ്‌നാട്ടില്‍ മാത്രം 600+ സ്‌ക്രീനുകള്‍,അതിരാവിലെ പ്രത്യേക ഷോകള്‍,ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' റിലീസ് വിശേഷങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 18 ഒക്‌ടോബര്‍ 2022 (14:51 IST)
ശിവകാര്‍ത്തികേയന്റെ 'പ്രിന്‍സ്' ഒക്ടോബര്‍ 21ന് റിലീസ് ചെയ്യും.തമിഴ്നാട്ടില്‍ 600+ സ്‌ക്രീനുകള്‍ ചിത്രം പ്രദര്‍ശനത്തിന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു.അതിരാവിലെ പ്രത്യേക ഷോകള്‍ ഉണ്ടാകും. ഒക്ടോബര്‍ 21 ന് രാവിലെ 5 മണിക്ക് പ്രത്യേക പ്രദര്‍ശനം ആരംഭിക്കും.
 
 ശിവകാര്‍ത്തികേയന്റെ ആദ്യ ദീപാവലി റിലീസാണ് 'പ്രിന്‍സ്'.
 
 തമിഴ്-തെലുങ്ക് ദ്വിഭാഷ ചിത്രമായ 'പ്രിന്‍സ്' തിരക്കുകളിലാണ് നടന്‍.
തെലുങ്ക് പതിപ്പിനും ശിവ കാര്‍ത്തികേയന്‍ ശബ്ദം നല്‍കും. ആദ്യമായാണ് നടന്‍ തെലുങ്കില്‍ ഡബ്ബ് ചെയ്യുന്നത്.  
 
ശിവകാര്‍ത്തികേയന്റെ നായികയായി ഉക്രേനിയന്‍ നടി മരിയ റിയാബോഷപ്ക എത്തുന്നു. തമന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നു.ശിവകാര്‍ത്തികേയനൊപ്പമുള്ള സംഗീതസംവിധായകന്റെ ആദ്യ ചിത്രം കൂടിയാണിത്.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍