deleted scene|'വെന്ത് തനിന്തതു കാട്' നിന്നും ഒഴിവാക്കി, രണ്ട് മിനിറ്റ് കൂടുതല്‍ ദൈര്‍ഘ്യം വരുന്ന ആ രംഗം

കെ ആര്‍ അനൂപ്

ബുധന്‍, 12 ഒക്‌ടോബര്‍ 2022 (15:03 IST)
ചിമ്പു-ഗൗതം വാസുദേവ് മേനോന്‍ കൂട്ടുകെട്ടില്‍ തിയേറ്ററുകളില്‍ എത്തിയ 'വെന്ത് തനിന്തതു കാട്'ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉടന്‍തന്നെ ഒ.ടി.ടിയില്‍ റിലീസ് ചെയ്യാന്‍ സാധ്യതയുള്ള സിനിമയില്‍ നിന്നും ഒഴിവാക്കിയ ഒരു രംഗം നിര്‍മാതാക്കള്‍ പുറത്തുവിട്ടു. 
 
രണ്ട് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവന്നത്. 
വെല്‍സ് ഫിലിം ഇന്റര്‍നാഷണല്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രാധിക ശരത്കുമാര്‍, ആഞ്ജലീന എബ്രഹാം, നീരജ് മാധവ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.ജയമോഹന്‍ കഥയെഴുതിയ ആക്ഷന്‍ ഡ്രാമയില്‍ ചിമ്പുവിന്റെ അമ്മയുടെ വേഷമാണ് രാധിക അവതരിപ്പിച്ചത്.    
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍