"മണ്ണിലാകെ നിന്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ", അനശ്വര നായകനൊപ്പമുള്ള ചിത്രവുമായി ശ്വേത

വ്യാഴം, 25 ഓഗസ്റ്റ് 2022 (17:21 IST)
തൻ്റെ ആദ്യ സിനിമയായ അനശ്വരത്തിൻ്റെ സെറ്റിൽ മമ്മൂക്കയുമൊത്തുള്ള ഹിത്രം പങ്കുവെച്ച് നടി ശ്വേത മേനോൻ. ചിത്രത്തിനൊപ്പം മമ്മൂക്കയ്ക്ക് ഒപ്പമുള്ള ഏറ്റവും പുതിയ ചിത്രവും ശ്വേത പങ്കുവെച്ചിട്ടുണ്ട്. 1991ൽ പുറത്തിറങ്ങിയ അനശ്വരത്തിലൂടെയാണ് ശ്വേത മേനോൻ നായികയായി മലയാള സിനിമയിൽ അരങ്ങേറിയത്. രണ്ട് ചിത്രങ്ങളിലും മമ്മൂട്ടിയ്ക്ക് കാര്യമായ മാറ്റമില്ലെന്നാണ് ആരാധകർ പറയുന്നത്.
 
തൻ്റെ പതിനേഴാം വയസിലാണ് അനശ്വരം എന്ന സിനിമയിലൂടെ ശ്വേത മമ്മൂട്ടിയുടെ നായികയായെത്തിയത്. തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നുവെന്ന് ആരാധകർ പറയുമ്പോഴും മമ്മൂക്ക ഇപ്പോഴും മധുരപതിനേഴിലാണെന്ന് ശ്വേത പറയുന്നു. താരസംഘടനയായ അമ്മയുടെ മീറ്റിങ് സമയത്ത് മമ്മൂട്ടിയുമൊത്ത് എടുത്ത ചിത്രവും പുതിയ ചിത്രവും ചേർത്തുകൊണ്ടാണ് ശ്വേതയുടെ പോസ്റ്റ്.
 
അനശ്വരം എന്ന സിനിമയിലെ പ്രശസ്തമായ താരാപഥം എന്ന ഗാനത്തിലെ വരികളാണ് ചിത്രത്തിന് ക്യാപ്ഷനായി ശ്വേത കുറിച്ചിരിക്കുന്നത്. മണ്ണിലാകെ നിൻ്റെ മന്ദഹാസം മാത്രം കണ്ടു ഞാൻ എന്നാണ് ചിത്രത്തിനൊപ്പം ശ്വേത കുറിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍