ശ്രീയ ശരണിനോടൊപ്പം നൃത്തം ചെയ്യാം, കൊവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് 200 രൂപ സംഭാവന നല്‍കിയാല്‍ മതി !

സുബിന്‍ ജോഷി

തിങ്കള്‍, 4 മെയ് 2020 (12:34 IST)
കോവിഡ് - 19 ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് സംഭാവന കണ്ടെത്താൻ പുത്തൻ ചലഞ്ചുമായി നടി ശ്രീയ ശരൺ. ഇൻസ്റ്റഗ്രാമിലൂടെയാണ് വ്യത്യസ്തമായ ഈ ആശയം പങ്കു വെച്ചത്. ചെന്നൈയിലെ ടാസ്‌ക് ഫോഴ്‌സും, കൈന്‍ഡ്‌നെസ് ഫൗണ്ടേഷനുമായി ചേർന്നാണ് ശ്രീയ ഈ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
 
ലോക്ക് ഡൗൺ കാരണം ദുരിതത്തിലായ സാധാരണ ജനങ്ങളുടെ കണ്ണീരൊപ്പുന്നതിനായി 200 രൂപ ഓൺലൈനായി സംഭാവന നൽകി പെയ്മെൻറ് സക്സസ് ആയതിനുശേഷം അതിൻറെ സ്ക്രീൻഷോട്ട് സംഘടനയുടെ ഇ-മെയിൽ വിലാസത്തിലേക്ക് അയച്ചു കൊടുക്കണം. തുടർന്ന് തെരഞ്ഞെടുക്കുന്ന രണ്ട് പേർക്കാണ് ശ്രീയയുടെയൊപ്പം നൃത്തം ചെയ്യാനുള്ള അവസരം. 
 
ശനിയാഴ്ച രാത്രി 8 മണി വരെയാണ് ഈ മത്സരം. ഇമെയിൽ വിലാസവും, കൂടുതൽ വിവരങ്ങളും ഫൗണ്ടേഷന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍