'ഷൈന്‍ ചേട്ടാ ഓടല്ലേ..കാല് വയ്യാത്തതല്ലേ'; മാധ്യമപ്രവര്‍ത്തകരെ കണ്ട് തിയറ്ററില്‍ നിന്ന് ഓടി ഷൈന്‍ ടോം ചാക്കോ, പിന്നാലെ ഓടി മാധ്യമപ്രവര്‍ത്തകര്‍ (വീഡിയോ)

വെള്ളി, 24 ജൂണ്‍ 2022 (17:06 IST)
മാധ്യമപ്രവര്‍ത്തകരെ കണ്ട് തിയറ്ററില്‍ നിന്ന് ഇറങ്ങി ഓടി നടന്‍ ഷൈന്‍ ടോം ചാക്കോ. 'പന്ത്രണ്ട്' എന്ന സിനിമയുടെ ആദ്യ ഷോ കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ കൂട്ടത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും ഉണ്ടായിരുന്നു. തിയറ്ററിന് പുറത്ത് നിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ തനിക്ക് നേരെ മൈക്ക് നീട്ടുമെന്ന് കണ്ടതോടെയാണ് ഷൈന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചത്. തിയറ്ററിനു ചുറ്റും ഷൈന്‍ ടോം ചാക്കോ ഓടുന്നതിന്റേയും താരത്തിനു പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ ഓടുന്നതിന്റേയും വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ' ഷൈന്‍ ചേട്ടാ ഓടല്ലേ, കാലിന് വയ്യാത്തതല്ലേ' എന്നു വിളിച്ചുപറഞ്ഞാണ് ചില മാധ്യമപ്രവര്‍ത്തകര്‍ ഷൈന്‍ ടോമിന് പിന്നാലെ ഓടുന്നത്. 
 
വീഡിയോ കാണാം 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍