കമല്‍ഹാസന്‍ ചിത്രം 'വിക്രം' ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുക എന്ന്?

വെള്ളി, 24 ജൂണ്‍ 2022 (12:55 IST)
കമല്‍ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'വിക്രം' ഒ.ടി.ടി. റിലീസിന് തയ്യാറെടുക്കുന്നു. ജൂലൈ എട്ടിനാണ് വിക്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുക. ജൂണ്‍ മൂന്നിന് തിയറ്ററുകളിലെത്തിയ ചിത്രം ഇതിനോടകം 400 കോടിക്ക് അടുത്ത് ബോക്‌സ് ഓഫീസില്‍ നിന്ന് വാരിക്കൂട്ടി. കമല്‍ഹാസന് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍, സൂര്യ തുടങ്ങിയ പ്രമുഖ താരങ്ങളും വിക്രമില്‍ അഭിനയിച്ചിട്ടുണ്ട്. ഒ.ടി.ടി.യില്‍ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിങ്ങനെ നാല് ഭാഷകളും ലഭ്യമാകും. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍