'മറിമായം' നടന്‍ ഖാലിദ് അന്തരിച്ചു; വിടവാങ്ങിയത് അഭിനയിച്ചുകൊണ്ടിരിക്കെ

വെള്ളി, 24 ജൂണ്‍ 2022 (11:20 IST)
ചലച്ചിത്ര നടന്‍ ഖാലിദ് അന്തരിച്ചു. ആലപ്പി തിയറ്റേഴ്‌സ് അംഗമായിരുന്ന ഖാലിദ് അറിയപ്പെടുന്ന ഗായകനുമായിരുന്നു. ഫോര്‍ട്ട് കൊച്ചി ചുള്ളിക്കല്‍ സ്വദേശിയാണ്. 
 
വൈക്കത്ത് ടൊവിനോ തോമസ് നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍വെച്ചാണ് മരണം. ഷൂട്ടിങ് ലൊക്കേഷനിലെ ശുചിമുറിയില്‍ വീണനിലയില്‍ കണ്ടെത്തുകയായിരുന്നു. ഛായാഗ്രഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകന്‍ ഖാലിദ് റഹ്മാന്‍ എന്നിവരുടെ പിതാവാണ്. 
 
മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന 'മറിമായം' എന്ന പരമ്പരയിലെ സുമേഷ് എന്ന രസികന്‍ കഥാപാത്രമാണ് ഖാലിദിനെ ഏറെ പ്രശസ്തനാക്കിയത്. 
 
വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ടൊവിനൊ ഉള്‍പ്പടെയുള്ള സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍