കേരളത്തിൽ പനി ബാധിച്ച് ഒരു ദിവസം 12000ത്തോളം പേർ ചികിത്സയ്ക്കെത്തുന്നുവെന്നാണ് കണക്ക്. സ്വകാര്യ ആശുപത്രികളിലെ കണക്ക് കൂടി എടുത്താൽ അത് ഇനിയും ഉയരും. ഇതിൽ 20 ശതമാനത്തോളം ഡെങ്കിയാണെന്നാണ് ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തൽ. രോഗവാഹകരായ കൊതുകുകൾ പെരുകിയതും കാലവസ്ഥയിലുണ്ടായ മാറ്റവുമാണ് ഇതിന് കാരണമായി കരുതുന്നത്.
തീവ്രമായ പനി,കടുത്ത തലവേദന,സന്ധിവേദന,നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ,ഛർദ്ദി എന്നിവയാണ് ഡെങ്കിയുടെ ലക്ഷണങ്ങൾ.