മക്കൾക്ക് വേണ്ടിയാണ് പ്രതിസന്ധികളെ മറികടന്നത്, പ്രത്യേകിച്ച് വിയാനെ കാണിക്കാൻ: ശിൽ‌പ ഷെട്ടി

ഞായര്‍, 8 മെയ് 2022 (15:15 IST)
കഴിഞ്ഞ കുറച്ച് കാലമായ ഒട്ടേറെ പ്രതിസന്ധികളിലൂടെയും വിവാദങ്ങളിലൂടെയുമാണ് ശിൽപ ഷെട്ടി കടന്നുപോയത്. ഭർത്താവ് രാജ് കുന്ദ്രയുടെ അറസ്റ്റും അതിനെ തുടർന്നുണ്ടായ വിവാദങ്ങളിലും പക്ഷേ ശിൽപ ഷെട്ടി തളർന്നിരുന്നില്ല. വിവാദങ്ങൾക്കിടയിലും പെട്ടെന്ന് തന്നെ താരം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഇതിനെ പറ്റി തുറന്ന് പറയുകയാണ് താരം ഇപ്പോൾ.
 
മക്കൾക്ക് വേണ്ടിയാണ് താൻ പ്രതിസന്ധികളെ മറികടന്നതെന്നാണ് താരം പറയുന്നത്. ജീവിതത്തിൽ എന്തെങ്കിലും ലക്ഷ്യം കണ്ടെത്തണമെന്ന് ഞാൻ വിശ്വസിക്കുന്നു. പ്രതിസന്ധിഘട്ടങ്ങ‌ൾ എങ്ങനെ മറികടക്കണമെന്ന് മക്കളെ കാണിക്കാനാണ് ഞാൻ ജോലിക്ക് പോയത്. പ്രത്യേകിച്ച് എന്റെ മകനെ. കാര്യങ്ങൾ മനസിലാകുന്ന പ്രായമാണ് അവന്റേത്.
 
പ്രതിസന്ധിഘട്ടത്തിൽ പോലും ജോലിയോട് ആത്മാർഥത പുലർത്തണമെന്നും ഫിനിക്‌സ് പക്ഷിയെപോലെ പറന്നുയരണമെന്നും മകൻ വിയാനെ എനിക്ക് കാണിക്കണമായിരുന്നു. ഞാൻ ഇത്രയും കരുത്തുറ്റവളാണെന്ന് എനിക്ക് അറിയില്ലായിരുന്നു. എന്തെല്ലാം സംഭവിച്ചാലും അതിനെയെല്ലാം എതിരിടാനാവുമെന്ന് അറിയുന്നതാണ് നല്ലത്. ശിൽപ ഷെട്ടി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍