ഈ നടിയെ മനസിലായോ? സൂപ്പര്‍ഹിറ്റ് സിനിമയില്‍ ദുല്‍ഖറിന്റെ നായിക (ചിത്രങ്ങള്‍ കാണാം)

വെള്ളി, 10 സെപ്‌റ്റംബര്‍ 2021 (14:53 IST)
ഫാഷന്‍ പരീക്ഷണങ്ങളിലൂടെ സോഷ്യല്‍ മീഡിയയില്‍ താരമായ നടി ഷോണ്‍ റോമിയെ പരിചയമില്ലേ? ഇപ്പോള്‍ ഇതാ പുതിയ ചിത്രങ്ങള്‍ പങ്കുവച്ച് എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ് താരം. ഹോട്ട് ആന്റ് ബോള്‍ഡ് ചിത്രങ്ങളാണ് ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 
 
രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ചാണ് ഷോണ്‍ റോമി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അനിത എന്ന കഥാപാത്രത്തെയാണ് ഷോണ്‍ ഈ സിനിമയില്‍ അവതരിപ്പിച്ചത്. 
 
ബിക്കിനി ചിത്രങ്ങളാണ് ഷോണ്‍ റോമി സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുള്ളത്. നിമിഷനേരം കൊണ്ട് ഈ ചിത്രങ്ങളെല്ലാം വൈറലാകാറുണ്ട്. 
 
മോഡലിങ് രംഗത്ത് തിളങ്ങുന്ന ഷോണ്‍ നേരത്തേയും ഇത്തരം ബിക്കിനി ചിത്രങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍ താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ഇത് കമ്മട്ടിപ്പാടത്തിലെ നടി തന്നെയാണോ എന്നാണ് ആരാധകര്‍ ഇപ്പോഴും ചോദിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍