16 വർഷങ്ങൾക്ക് ശേഷം അന്ന്യൻ ബോളിവുഡിൽ പുനരവതരിക്കുന്നു, നായകനാകുന്നത് രൺവീർ സിംഗ്

ബുധന്‍, 14 ഏപ്രില്‍ 2021 (15:59 IST)
പുറത്തിറങ്ങിയ സമയത്ത് തെന്നിന്ത്യയിൽ വലിയ തരം‌ഗം തന്നെ സൃഷ്ടിച്ച ചിത്രമാണ് ഷങ്കർ സംവിധാനം ചെയ്‌ത് വിക്രം നായകനായെത്തിയ അന്ന്യൻ. പതിവ് കഥകളിൽ നിന്നും വ്യത്യസ്തമായൊരുക്കിയ ചിത്രം പ്രേക്ഷകർക്കിടയിൽ ഒരു കൾട്ട് സ്റ്റാറ്റസുള്ള സിനിമ കൂടിയാണ്. ഇപ്പോളിതാ നീണ്ട 16 വർഷങ്ങൾക്ക് ശേഷം അന്ന്യൻ പുനരവതരിക്കുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്.
 
അന്ന്യനി'ല്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് വര്‍ത്തമാനകാലത്ത് സംഭവിക്കുന്ന കഥ ഹിന്ദിയിലാവും സിനിമയാവുക. റീമേക്ക് എന്നതിന് പകരം 'ഒഫിഷ്യല്‍ അഡാപ്റ്റേഷന്‍' എന്നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ഷങ്കർ പറഞ്ഞിരിക്കുന്നത്. രൺവീർ സിംഗായിരിക്കും വിക്രം അവതരിപ്പിച്ച അന്ന്യൻ എന്ന വേഷത്തിൽ ഇന്ത്യയിലെത്തുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍