മലയാള സിനിമയിലെ നിർമാതാക്കളുടെ സംഘടനയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് പോവുകയാണ് സാന്ദ്ര തോമസ്. ഇപ്പോൾ മലയാള സിനിമയിലെ പ്രമുഖ നടന്മാരുടെ പെണ്മക്കൾ എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാത്തതെന്ന ചോദ്യത്തിന് മറുപടി നൽകുകയാണ് സാന്ദ്ര തോമസ്. പെൺകുട്ടികളെ വിടാൻ പറ്റാത്ത ഇൻഡസ്ട്രിയല്ല ഇതെന്ന് അപ്പന്മാരായ പ്രമുഖന്മാർക്ക് അറിയാമെന്ന് സാന്ദ്ര പറയുന്നു.
'എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ സിനിമയിൽ എത്തിയ ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുള്ള ആള് സ്വന്തം മകളെ അതിന് തയ്യാറാക്കിയ ശേഷമാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. അപ്പോഴും ഒരു പവർ പൊസിഷനിൽ നിൽക്കുന്ന അപ്പൻ അവിടെയുണ്ട്. ആ മകളെ ആർക്കും തൊടാൻ പറ്റില്ല. മകളുടെ അടുത്തേക്ക് അടുക്കാൻ പോലും പറ്റില്ല', സാന്ദ്ര പറഞ്ഞു.