ഒന്ന് കളം മാറി ചവിട്ടാം, റൊമാന്റിക് നായകനായി സൈജു കുറുപ്പ്, നായികയായി തന്‍വി: അഭിലാഷം ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
സൈജു കുറുപ്പ് നായകനാകുന്ന റൊമാന്റിക് സിനിമയായ അഭിലാഷം വരുന്നു. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മണിയറയിലെ അശോകന്‍ എന്ന സിനിമയ്ക്ക് ശേഷം ഷംസു സെയ്ബ സംവിധായകനാകുന്ന സിനിമയാണ് അഭിലാഷം. സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആന്‍ സരിഗ ആന്റണി. ശങ്കര്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മാണം.
ജെനിത് കാച്ചപ്പള്ളിയാണ് സിനിമയുടെ തിരക്കഥ. സൈജു കുറുപ്പ്, തന്‍വി റാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവരും സിനിമയില്‍ മറ്റ് വേഷങ്ങളെ അവതരിപ്പിക്കുന്നു.