സായ് പല്ലവി-ഫഹദ് ഫാസിൽ കോംബോ ആയിരുന്നു ദിലീഷ് പോത്തൻ മനസ്സിൽ കണ്ടിരുന്നത്. ഇതിനായി നടിക്ക് അഡ്വാൻസും നൽകിയിരുന്നു. പക്ഷെ അവസാന നിമിഷം സായ് പല്ലവിയുടെ പരീക്ഷ കയറി വന്നതോടെ പുതിയ നടിയെ കണ്ടെത്തേണ്ടി വരികയായിരുന്നു. മുമ്പൊരിക്കൽ സില്ലി മോങ്ക്‌സിന് നൽകിയ അഭിമുഖത്തിൽ അപർണ ബാലമുരളി സിനിമയിലേക്ക് വന്നതിനെ കുറിച്ച് നിർമാതാവ് സന്തോഷ് ടി കുരുവിള സംസാരിക്കുന്നുണ്ട്.
'ഞാൻ അഡ്വാൻസ് ചെക്ക് കൊടുത്തത് സായ് പല്ലവിയ്ക്കായിരുന്നു. പക്ഷെ സായ് പല്ലവിയ്ക്ക് അന്ന് ജോർജിയയിൽ പരീക്ഷയ്ക്ക് പോകേണ്ടി വന്നു. അൻവർ റഷീദ് അദ്ദേഹത്തിന്റെ സിനിമ കഴിഞ്ഞപ്പോഴേക്കും നല്ല നടിയാണ്, അഡ്വാൻസ് കയ്യോടെ കൊടുത്തോ എന്ന് പറഞ്ഞിരുന്നു. ആ പടം ഭയങ്കര ഹിറ്റായെങ്കിലും അവർ ജോർജിയയിൽ ആയിരുന്നു. നമുക്ക് സിനിമ നീട്ടി വെക്കാൻ ഒരു താൽപര്യവും ഇല്ലാതിരുന്നതിനാൽ കൊണ്ടു വന്ന നടിയാണ് അപർണ ബാലമുരളി, അവർ ദേശീയ അവാർഡ് വരെ വാങ്ങിയ നടിയായി', എന്നും അദ്ദേഹം പറയുന്നു.