അടുത്തിടെ തെന്നിന്ത്യൻ സുന്ദരി സായ് പല്ലവിയുടെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചിത്രങ്ങളിൽ രസകരമായി പ്രതികരിച്ചിരിക്കുകയാണ് സായ് പല്ലവി. തന്റേയും സഹോദരി പൂജയുടേയും പേരിൽ സോഷ്യൽ മീഡിയിയൽ പ്രചരിച്ച ബിക്കിനി ചിത്രങ്ങൾക്കാണ് സായ് പല്ലവി രസകരമായി മറുപടി നൽകിയിരിക്കുന്നത്.
'ഇതൊന്നും എഐ അല്ല. യഥാർത്ഥ ചിത്രങ്ങളാണ്' എന്ന കുറിപ്പോടെയാണ് സായ് പല്ലവി വിഡിയോ പങ്കുവച്ചിരിക്കുന്നത്. യാത്രയിൽ നിന്നുള്ള രസകരമായ വിഡിയോകളും തന്റെ ചിത്രങ്ങളുമെല്ലാം സായ് പല്ലവി പങ്കുവച്ചിട്ടുണ്ട്. കടലിൽ ചിരിച്ചു കൊണ്ട് നിൽക്കുന്നതിന്റേയും ബീച്ചിൽ വിശ്രമിക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങൾ ഇക്കൂട്ടത്തിലുണ്ട്. സായ്‌ക്കൊപ്പം സഹോദരി പൂജയേയും വിഡിയോയിൽ കാണാം.
അതേസമയം ഈ വിഡിയോയിൽ എവിടേയും നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് പോലെയുള്ള ബിക്കിനി ചിത്രങ്ങളിലെന്നത് ശ്രദ്ധേയമാണ്. നേരത്തെ ബിക്കിനി ചിത്രങ്ങളുടെ പേരിൽ സായ് പല്ലവിയെ സോഷ്യൽ മീഡിയ ആക്രമിച്ചിരുന്നു. നാകില്ലെന്നായിരുന്നു സോഷ്യൽ മീഡിയയുടെ വാദം. സായ് പല്ലവിയുടെ സിനിമയിലെ ഇമേജും പലരും താരതമ്യം ചെയ്തിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് താരത്തിന്റെ പ്രതികരണം.